കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിൽ മുട്ടത്തറ (തിരുവനന്തപുരം), പെരുമൺ (കൊല്ലം), പത്തനാപുരം (പുനലൂർ), പുന്നപ്ര (ആലപ്പുഴ), ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് കോഴ്സിന് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.capekerala.org അല്ലെങ്കിൽ അതാത് കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോറവും വെബ്സൈറ്റുകളിൽ ലഭ്യമാണ്. കീം പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2316236, 9746390261.
