കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയന വർഷത്തേക്ക് ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നത്. പ്ലസ് ടു, ഡിഗ്രി പാസായ ഏവർക്കും പ്രായപരിധി ഇല്ലാതെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സ്റ്റൈപന്റോടുകൂടി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യമായി പഠിക്കാം. ജനറൽ/ ഒ.ബി.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. www.fcikerala.org വഴി ഓൺലൈനായും, അതാത് സെന്റർ വഴി നേരിട്ടും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 5 വൈകുന്നേരം 5 വരെ.
കൂടുതൽ വിവരങ്ങൾക്ക്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340/ 8075319643, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം- 0474 2767635/ 6238455239, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം- 0481 2312504/ 9495716465, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചേർത്തല- 0478 2817234/ 7012434510, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ- 0486 2224601/ 9400455066, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരി – 0484 2558385/ 9188133492, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ – 0487 2384253/ 9447610223, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്- 0492 2256677/ 9142190406, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പെരിന്തൽമണ്ണ – 0493 3295733/ 9916616596, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരൂർ- 0494 2430802/ 9746387398, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്- 0495 2372131/ 9745531608, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ- 0497 2706904/ 9895880075, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ- 0467 2236347/ 8138807549, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്- 0471 2310441.