കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
5,000 രൂപ ക്യാഷ് അവാർഡും മൊമന്റോയും പ്രോത്സാഹനമായി വിദ്യാർഥികൾക്ക് നൽകും. പാസ് സർട്ടിഫിക്കറ്റിന്റേയും മാർക്ക് ലിസ്റ്റിന്റേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പ്, വിദ്യാർഥിയുടെ ആധാർ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ (2 എണ്ണം) എന്നിവയ്ക്കൊപ്പം 2 സെറ്റ് അപേക്ഷകൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ 31ന് മുമ്പ് സമർപ്പിക്കണം. തിരുവനന്തപുരം ജില്ലയിലെ പൂവാർ (9495975024), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715516), പുത്തൻത്തോപ്പ് (9037539800), കായിക്കര (9497715518), ചിലക്കൂർ (9497715519), കൊല്ലം ജില്ലയിലെ മയ്യനാട് (9497715521), തങ്കശേരി (9497715522), നീണ്ടകര (9497715523), ചെറിയഴിക്കൽ (9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527) ഫീഷറീസ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കും.