സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ്, അമൃത് നടപ്പിലാക്കിയ പ്രോജക്ട് മോണിറ്ററിംഗ് സിസ്റ്റം ആന്റ് മോണിറ്ററിംഗ് ഇൻഫർമേഷൻ സംവിധാനത്തിന് ഇ-ഗവേണൻസ് സ്‌കീമിൽ സിൽവർ അവാർഡ്. ‘ഗവേണൻസ് പ്രോസസ് റീ എൻജിനിയറിങ് ബൈ യൂസ് ഓഫ് ടെക്‌നോളജി ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ’ കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് ജൂൺ 9, 10 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന നാഷണൽ ഇ-ഗവേണൻസ് കോൺഫറൻസിൽ സമ്മാനിക്കും.