വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ വൃക്ഷവത്ക്കരണ ക്യാംപയിനിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്‍ന്നു. ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ എസ്.വി പ്രേംദാസ് വിശദീകരിച്ചു. ജൂണ്‍ അഞ്ചിന് വൃക്ഷവത്ക്കരണ ക്യാംപയിന്‍ വിപുലമായി ആരംഭിക്കുവാനും വാര്‍ഡ് തല യോഗങ്ങള്‍ ജൂണ്‍ അഞ്ചിനകം കൂടാനും ആഗസ്റ്റ് 31 നുള്ളില്‍ അവ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കുടുംബശ്രീ ഹാളില്‍ നടന്ന യോഗത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ് അധ്യക്ഷത വഹിച്ചു.  സെക്രട്ടറി എ. സജീവ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ. ചെന്താമരാക്ഷന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ജെസ്ലി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശശികുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ. ശശികല, മെമ്പര്‍മാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, എം.ആര്‍.എന്‍.ആര്‍.ഇ.ജി.എസ് എ. ഇ.മാര്‍, വി.ഇ.ഒ, ഹരിത കര്‍മസേനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, വിദ്യാലയ പ്രതിനിധികള്‍, വനം – പൊതുമരാമത്ത്- കൃഷി വകുപ്പ് പ്രതിനിധികള്‍, ക്ലബ്ബ് / വായനശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.