ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളില്‍ ഫസ്റ്റ് എയ്ഡ്, റെസ്‌ക്യൂ എന്നീ ടീമുകള്‍ക്കുള്ള പരിശീലനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പരിശീലന പരിപാടി ഇളംദ്ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം, കുടയത്തൂര്‍, ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകളിലെ റെസ്‌ക്യൂ, ഫസ്റ്റ് എയ്ഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ക്കുള്ള പരിശീലനമാണ് നടന്നത്.

തൊടുപുഴ ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ സച്ചിന്‍ സാജന്‍, ബിപിന്‍ തങ്കപ്പന്‍, ഇളംദേശം സി.എച്ച്.സി. ഡോ. മെറീന ജോര്‍ജ്, എപിഡമോളജിസ്റ്റ് ആശാമോള്‍ കെ.ജെ എന്നിവര്‍ ക്ലാസ് നയിച്ചു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള വൈദ്യുതി സംബന്ധിച്ച അപകടങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ആലക്കോട് സബ് എഞ്ചിനീയര്‍ ഗ്‌ളോമിഷ വി.എസ് ക്ലാസ് നയിച്ചു.
ഇളംദ്ദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സന്തോഷ് ,ബി.ഡി.ഒ എ.ജെ അജയ്, ജി.ഇ.ഒ. എം.എം സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.