സംസ്ഥാനസർക്കാരി ൻ്റെ പദ്ധതിയായ ഡിജിറ്റൽ സർവെ കൊന്നത്തടി വില്ലേജിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് അധ്യക്ഷത വഹിച്ചു.
ഇടുക്കി സർവെ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് വി, ഡിജിറ്റൽ സർവെയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഗുണഫലങ്ങളെ കുറിച്ചും സംസാരിച്ചു.

പരിപാടിയിൽ സർവെ സൂപ്രണ്ട് ടി .ജെ സുനിൽകുമാർ, സർവെ അസിസ്റ്റന്റ് ഡയറക്ടർ കെ. എ മിനിയമ്മ, ടെക്നിക്കൽ അസിസ്റ്റന്റ് എസ് അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി. പി. മൽക്ക, സുമംഗല വിജയൻ, സി. കെ ജയൻ, പാറത്തോട് ബാങ്ക് പ്രസിഡൻ്റ് എം. എൻ വിജയൻ എന്നിവർ സംസാരിച്ചു.