ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട് വാര്‍ഡുകളുടെ പരിധിയില്‍വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 29നും വോട്ടെടുപ്പ് നടക്കുന്ന ആനപ്പാറ ഗവണ്‍മെന്റ് എല്‍പിഎസിനും കടയ്ക്കാട് പടിഞ്ഞാറ് ഗവണ്‍മെന്റ് എല്‍പിഎസിനും 28നും 29നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.