സാമൂഹ്യനീതി വകുപ്പിന്റെ ‘നേർവഴി’ പദ്ധതിയിലേയ്ക്ക് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തുന്നു.  എം.എസ്.ഡബ്ല്യു വും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.  തിരുവനന്തപുരം ജില്ലക്കാർക്ക് മുൻഗണന.  40 വയസ് പ്രായപരിധി.  ഹോണറേറിയം 20,000 രൂപ.  താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നവംബർ 24 ന് രാവിലെ 11 മണിക്ക് പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 0471 2342786, 9447872060.