മാവേലിക്കര: ആലപ്പുഴ ജില്ലാ കലോത്സവത്തിന് മാവേലിക്കരയിൽ തുടക്കം. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്ച.്എസ്.എസിൽ അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് കാർത്യായനി അമ്മ ഭദ്രദീപം കൊളുത്തി കൗമാര കലാമേള ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുള്ളവരും ചടങ്ങിൽ പങ്കാളികളായി. 14 വേദികളിലാണ് മത്സരം.184 ഇനങ്ങളിലായി ആദ്യദിവസം 1,688 പേരും, രണ്ടാം ദിവസത്തിൽ 1,966പേരുമാണ് മേളയിൽ മാറ്റുരയ്ക്കുക. രചനാ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.