കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ജൂൺ 15 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം മസ്റ്ററിംഗ് ഫെയിലിങ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2448451.