എം.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് (2018-19) ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് സ്‌പെഷ്യാലിറ്റിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 24ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ ഇനി വരുന്ന ഒഴിവുകളും സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍, പ്രസിദ്ധീകരിച്ച 2018ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുമായി എത്തണം.
സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 27നുള്ളില്‍ കോളേജില്‍ ഫീസടച്ച് രേഖകള്‍ സമര്‍പ്പിച്ച് പ്രവേശനം നേടണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in എന്ന ല്‍ ലഭിക്കും.