കേരള ലോകായുക്ത ജൂൺ 16, 17, 19 തീയതികളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റ്സ് എൻ. അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും സിറ്റിങ്ങുകൾക്ക് നേതൃത്വം നൽകും. ജൂൺ 16നും 17 നും തൃശൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗ

സ് കോൺഫറൻസ് ഹാളിലും 19 ന് കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടക്കും. രാവിലെ 10.30 മുതൽ ആരംഭിക്കുന്ന സിറ്റിങ്ങുകളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.