തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക്‌ കേരള സംസ്ഥാന വനിത വികസന കോര്‍പറേഷൻ 30 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക്‌ വിധേയമായി സ്വയം തൊഴിൽ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നത്. www.kswdc.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്‌: 0471-2328257, 9496015005, 9496015006.