ശബരിമല: മണ്ഡലകാലവൃതം  നോറ്റ് ശബരീശനെ കാണാനെത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പമ്പയിലും സന്നിധാനത്തും സര്‍ക്കാര്‍ ഹോമിയോ ക്ലിനിക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാകുന്ന ഈ ഹോമിയോ ക്ലിനിക്കുകളില്‍ 4 മെഡിക്കല്‍ ഓഫീസര്‍മാരുള്‍പ്പടെ 14  ജീവക്കാര്‍  സേവനം അനുഷ്ടിക്കുന്നു.
 ചെങ്കണ്ണ്, ചിക്കന്‍പോക്‌സ്, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനാവശ്യമായ പ്രതിരോധമരുന്നുകള്‍ ഈ ക്ലിനിക്കുകള്‍ വഴി വിതരണം ചെയ്തു. സന്നിധാനത്തെ ഹോമിയോ ക്ലിനിക്കിന്റെ ചുമതല ഡോ: പി. ആര്‍. രാധാകൃഷ്ണനും പമ്പയിലെ ക്ലിനിക്കിന്റെ ചുമതല ഡോക്ടര്‍ സജി ജോണും നിര്‍വഹിക്കുന്നു. ഇരു സ്ഥലങ്ങളിലുമുള്ള ക്ലിനിക്കുകളില്‍ ഇതുവരെ  ആയിരത്തിഇരുനൂറോളം രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും
മരുന്നും ലഭ്യമാക്കി.