2025-26 അധ്യയന വർഷത്തേക്കുള്ള വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണ തീയതി ജൂൺ 21 വരെ ദീർഘിപ്പിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp യിൽ ലഭ്യമാണ്.
അപേക്ഷകർ www.polyadmission.org/wp മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ വിവിധ സർക്കാർ / എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും വെവ്വേറെ ലിങ്കുകൾ വഴി ഓരോ കോളേജിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കും One-Time Registration ഒരു പ്രാവശ്യം ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.