കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേയിംങ്ങ് ഫാർമസി ആരംഭിക്കുന്നതിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസി മാനേജറിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിയിൽ ഡിഗ്രി / ഡിപ്ലോമയും കേരള സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് / ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ / സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-50 വയസ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ സഹിതം hdsgmchkollam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ മുഖേന 25 ന് വൈകിട്ട് 5 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കുന്നതാണ്.
