2025-26 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി [+2 സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)/ ഐ.ടി.ഐ പാസായ വിദ്യാർഥികളിൽ നിന്നും] വഴിയുള്ള പ്രവേശനത്തിനായി നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ 9.30 മുതൽ 11 വരെ നടത്തുന്നു. 2025-26 വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം.

ഓൺലൈനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 19 വരെ പുതുതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ എല്ലാ അസൽ സർട്ടിഫക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (Rs. 14,105 രൂപ QR കോഡ് വഴിപി ടി എ ഫണ്ടുംപ്ലേസ്മെന്റ് (Rs. 2,750 രൂപ QR കോഡ് വഴി) സഹിതം രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. വേക്കൻസി പൊസിഷൻ www.polyadmission.org/let ൽ ലഭ്യമാണ്. ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ ഫിറ്റനസ് സർട്ടിഫിക്കറ്റിന്റെ ഒർജിനൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം.