2021-22 വർഷം, 2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ  www.dcesholarship.gov.in വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ വിദ്യാർഥികൾ അവരുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി, എസ് എസ് എൽ സി രജിസ്ട്രേഷൻ നമ്പർ എന്നീ വിവരങ്ങൾ അടിയന്തരമായി ജൂലൈ 7 വൈകിട്ട് 5ന് മുൻപായി districtmeritschoraship@gmail.com ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9446780308.