കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 27 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ മുഖ്യ ഓഫീസിൽ നേരിട്ട് എത്തണം. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്, നെറ്റ് വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടറിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡാറ്റാബേസ് / സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസം 28,100 രൂപയാണ് വേതനം.
