വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അപേക്ഷകർക്ക് www.polyadmission.org/wp ൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details’ എന്ന ലിങ്ക് വഴി അവരവരുടെ ട്രയൽ റാങ്ക് പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തുന്നതിനും 26ന് വൈകിട്ട് 5 വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും അതാത് സ്ഥാപനത്തിലെ ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.