വയനാട്: പേര്യ-ആലാറ്റിൽ-പാമ്പാള റോഡിൽ പുതുതായി നിർമ്മിച്ച പനന്തറ പാലം നവംബർ 23ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പനന്തറ പാലം പരിസരത്ത് നടക്കുന്ന പരിപാടിയിൽ ഒ.ആർ. കേളു എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ അനീഷാ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈമാ സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. പൊതുമരാമത്ത് പാലം വിഭാഗം നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി റിപ്പോർട്ട് അവതരിപ്പിക്കും.
