ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വര്‍ഷത്തെ ദേശീയ മാധ്യമ അവാര്‍ഡിന് നവംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അച്ചടി, ഇലക്‌ട്രോണിക് മീഡിയ (ടെലിവിഷന്‍), ഇലക്‌ട്രോണിക് മീഡിയ (റേഡിയോ), ഓണ്‍ലൈന്‍ (ഇന്റര്‍നെറ്റ്)/സോഷ്യല്‍ മീഡിയ എന്നീ നാലു വിഭാഗങ്ങളിലായാണ് അപേക്ഷിക്കാവുന്നത്.
വോട്ടര്‍ പ്രതിനിധ്യം വര്‍ധിപ്പിക്കുന്നതിന് വോട്ടര്‍ വിദ്യാഭ്യാസത്തിനും ബോധവത്കരണത്തിനുമായി മാധ്യമങ്ങളിലൂടെ നടത്തിയ മികച്ച കാമ്പയിനിനാണ് അവാര്‍ഡ് നല്‍കുന്നത്. ഇംഗ്‌ളീഷ്/ഹിന്ദി ഭാഷകളില്‍ അല്ലാത്ത എന്‍ട്രികള്‍ക്ക് ഇംഗ്‌ളീഷ് പരിഭാഷ നിര്‍ബന്ധമാണ്. പവന്‍ ദിവാന്‍, അണ്ടര്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍), ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നിര്‍വചന്‍ സദന്‍, അശോകാ റോഡ്, ന്യൂ ഡെല്‍ഹി 110001. എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. വിശദാംശങ്ങള്‍ eci.gov.in ലഭ്യമാണ്. ഇ-മെയില്‍: media.election.eci@gmail. com, diwaneci@yahoo.co.in. ഫോണ്‍: 011-23052133.