ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം.
