1998 ജനുവരി ഒന്നുമുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ employment.kerala.gov.in മുഖേന രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ് . പോര്‍ട്ടലിലെ ഹോംപേജില്‍ നല്‍കിയിട്ടുളള സ്പെഷല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പുതുക്കവുന്നതാണ്. കൂടാതെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കുക വഴിയും മേല്‍ പറഞ്ഞ കാലയളവില്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതുക്കല്‍ നടപ്പാക്കാവുന്നതാണ്. 1997 ഒക്ടോബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സമയപരിധി കഴിഞ്ഞുവെന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ , മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത് രാജിവച്ചവര്‍, എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മേല്‍പ്പറഞ്ഞ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരികളില്‍ നിന്നുളള നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യമേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 നു ശേഷം വീടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ , ലേബര്‍ ഓഫീസര്‍/ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ട്രെയ്നിങ് ഇന്‍സ്പെക്ടര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്‍കുകയും യഥാസമയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സമയപരിധി മറികടന്ന് രജിസ്ട്രേഷന്‍ രേഖയില്‍ ചേര്‍ത്ത് സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു.
