ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അവസരം. മീഡിയ സ്റ്റഡീസ്, മാസ്സ് കമ്മ്യൂണിക്കേഷൻ, ജേണലിസം എന്നിവയിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജൂലൈ 17 നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.