കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ ജൂലൈ 14,15 തീയതികളിൽ രാവിലെ 10.30 മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടെ ബിരുദവും, KMAT/ CMAT/ CAT യോഗ്യതയും ഉണ്ടാവണം.

ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌റ് സപ്പോർട്ട് നൽകും. SC/ST വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് www.kittsedu.org / 9446529467 / 9645176828.