കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യം നിയമസഭാ മ്യൂസിയത്തിലെ സെയിൽസ് കൗണ്ടറിൽ നിന്ന് വാങ്ങാം. 550 രൂപ മുഖവിലയുള്ള ഈ പുസ്തകം പൊതുജനങ്ങൾക്ക് 10 ശതമാനം വിലക്കിഴിവോടെ 495 രൂപയ്ക്ക് ലഭിക്കും.
