നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് ജൂലൈ 22 രാവിലെ 10.30 മുതൽ അഭിമുഖം നടക്കും. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദമാണ് യോഗ്യത. എം.ടെക്, പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
