സെപ്റ്റംബർ 12-ന് വയനാട് ജില്ലയിൽ നടക്കുന്ന സംസ്ഥാന റ്റി.റ്റി.ഐ/പി.പി.റ്റി.റ്റി.ഐ കലോത്സവത്തിന് വേണ്ടി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു.  കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. സംസ്ഥാന റ്റി.റ്റി.ഐ/പി.പി.റ്റി.റ്റി.ഐ കലോത്സവം 2025 സെപ്റ്റംബർ 12-ന് എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. വയനാട് ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ലോഗോയിൽ ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ ജൂലൈ 28 വൈകുന്നേരം 5 ന് മുമ്പായി ആർ. എസ് ഷിബു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.