സംസ്ഥാനത്ത് വയോജനങ്ങൾക്കായുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ സായംപ്രഭഹോം എന്ന പേരിൽ സാമൂഹ്യനീതി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കിവരുന്നു. 2025-26 വർഷം സംസ്ഥാനത്ത് ആകെ 140 സായംപ്രഭ ഹോമുകൾ വയോജനങ്ങൾക്കായുള്ള സാമൂഹ്യ വിഭവ കേന്ദ്രം ആയി പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരിചയ സമ്പത്തുള്ള ഒരു സ്ഥാപനത്തെ/ സന്നദ്ധ സംഘടനയെ നിയോഗിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.
