2023-24 വർഷം സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളിൽ നിന്നും രണ്ടാംവർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ലേക്ക് ദീർഘിപ്പിച്ചു.
