എൻഡോസൾഫാൻ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ പുനരധിവാസം ലക്ഷ്യമാക്കി കാസർഗോഡ് ജില്ലയിലെ മൂളിയാർ വില്ലേജിൽ ആരംഭിച്ച സഹജീവനം സ്നേഹഗ്രാമം പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽനിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ള സർക്കാർ അംഗീകൃത ഏജൻസികൾ ആഗസ്റ്റ് 16 വൈകിട്ട് 5ന് മുമ്പ് സാമൂഹ്യനീതി ഡയറക്ടർ മുമ്പാകെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം – 695033 വിലാസത്തിൽ പ്രൊപ്പോസൽ (2 പകർപ്പ് വീതം) സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.sjd.kerala.gov.in.
