കൊച്ചി: ജില്ലയിലെ റവന്യൂ റിക്കവറിയില്‍ 17.8 കോടി രൂപയുടെ വര്‍ധനവ്. 2018 ഒക്ടോബര്‍ വരെ 55.23 കോടി രൂപയാണ് പിരിച്ചിട്ടുള്ളത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 9.44 കോടിയും വര്‍ധിച്ചിട്ടുണ്ട്. ആകെ പിരിച്ചത് 32.26 കോടി രൂപ. എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളും പ്രളയബാധിതമായിരുന്നിട്ടു കൂടി മികച്ച കളക്ഷന്‍ നേടിയതിന് ആര്.ആര് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ് കുമാര്‍ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ സംയുക്തമായ പ്രവര്‍ത്തനം കൊണ്ട് കളക്ഷനില്‍ ജില്ലക്ക് ഒന്നാം സ്ഥാനം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
