പറമ്പിക്കുളം ഡിവിഷനു കീഴിൽ 2012 നു മുമ്പ് വിവിധ പ്രവൃത്തികൾക്കായി സമർപ്പിക്കപ്പെട്ട സുരക്ഷാ നിക്ഷേപങ്ങൾ തിരികെ വാങ്ങുന്നതിനായി പല തവണ അറിയിപ്പു നൽകിയിട്ടും വാങ്ങിയിട്ടില്ല. ഇതിനായി ഏഴ് ദിവസത്തിനുള്ളിൽ അപേക്ഷകൾ നൽകണം. തുക കൈപ്പറ്റാത്ത കരാറുകാരുടെ തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
