കേരള സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തുള്ള കുറവൻകോണം സഹകരണ പരിശീലന കോളേജിൽ ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9961445003, 8547506990.