സ്‌കോൾ കേരള മുഖേന 2018-20 ബാച്ച് ഹയർസെക്കൻഡറി പ്രൈവറ്റ് രജിസ്‌ട്രേഷന് പ്രവേശനം നേടിയവരിൽ ഉപഭാഷ, സബ്ജക്ട് കോമ്പിനേഷൻ പരീക്ഷ കേന്ദ്രം എന്നിവയിൽ മാറ്റം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നിന്ന് മാറ്റം വരുത്തിയ പ്രകാരം പുതിയ തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം. തിരിച്ചറിയൽ കാർഡ് പ്രിന്റെടുത്തിട്ടുള്ള വിദ്യാർത്ഥികൾ അത് ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഏൽപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.