തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയിൽ ഓപ്പൺ (PY / NPY), ഇ.റ്റി.ബി PY (ഈഴവ, തിയ്യ, ബില്ലവ), എസ്.സി PY വിഭാഗങ്ങങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകളുണ്ട്. മുൻഗണന വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണ ഇല്ലാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും. സംവരണവിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിലും അവരുടെയും അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 45 വയസു കവിയാൻ പാടില്ല. എംഎസ് / ഡിഎൻബി- ഓർത്തോപീഡിക്സ് യോഗ്യതയും എൻഎംസി അംഗീകൃത മെഡിക്കൽ കോളേജിൽ ഒരു വർഷം റസിഡന്റായുള്ള പ്രവൃത്തിപരിചയവും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർക്ക്  അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.