സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ഹോമിലെ സെക്യൂരിറ്റി ചീഫ് (വനിത) – 1, സെക്യൂരിറ്റി പേഴ്സണൽ (വനിത) – 2, തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തസ്തികയ്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി ചീഫ് (വനിത) തസ്തികയിലേക്കും, പോലീസ് വകുപ്പിലെ വനിതാ സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി പേഴ്സണൽ (വനിത) തസ്തികയിലേക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25നകം അപേക്ഷ സമർപ്പിക്കണം.
