കോഴിക്കോട് ഗവ. ലോ കോളേജിൽ ത്രിവത്സര, പഞ്ചവത്സര കോഴ്‌സുകളിൽ അന്ധരായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര കോഴ്സിന് പ്ലസ്ടു / ഹയർസെക്കൻഡറിയും, ത്രിവത്സര കോഴ്‌സിന് ബിരുദവും, 42 ശതമാനം മാർക്കിൽ കുറയാതെ വിജയച്ചിവർക്ക് അപേക്ഷിക്കാം. അപേക്ഷ 19ന് വൈകിട്ട് 5ന് മുമ്പ് പ്രിൻസിപ്പലിന് സമർപ്പിക്കണം. അപേക്ഷാഫോമിനും മറ്റ് വിവരങ്ങൾക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495-2730680.
