കേരള റേഷൻ വ്യാപാരി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാമെന്ന് കേരള റേഷൻ വ്യാപാരി ക്ഷേമനിധി സെക്രട്ടറി ആൻഡ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. അപേക്ഷ ഒക്ടോബർ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.