ശബരിമല : പമ്പാസ്‌നാനത്തിനു ശേഷം വസ്ത്രം നദിയില്‍ ഒഴുക്കുന്നത് ശബരിമല ആചാരത്തിന്റെ ഭാഗമല്ലെന്നു തന്ത്രി കണ്ഠരര് രാജീവര്.
നദിയില്‍ വസ്ത്രമൊഴുക്കുന്നത് പുണ്യനദിയായ പമ്പയെ മലിനപ്പെടുത്തും.പമ്പാ നദിയെ പുണ്യവും പവിത്രവുമായി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പന്മാരുള്‍പ്പടെയുള്ളവര്‍  ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം : തന്ത്രി
ശബരിമല: ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്നു ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ സാന്നിധ്യം ശബരിമലയുടെ പവിത്രതയും പരിസ്ഥിതിയും ഇല്ലാതാക്കും. കാനനക്ഷേത്രമായ ശബരിമല എല്ലാ വിശുദ്ധിയോടും കൂടി വരും തലമുറക്കായി നിലനിര്‍ത്താനുള്ള
കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്-തന്ത്രി പറഞ്ഞു.
വനമേഖലയില്‍ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യം വന്യജീവികളുടെ സുരക്ഷക്കും വനസമ്പത്തിനും ഭീഷണിയാണ്. അതിനാല്‍ ഇരുമുടിക്കെട്ടില്‍ നിന്നും അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കണം.