പത്തനംതിട്ട ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ എം.എസ്.യു പി.ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 01.01.2025 ന് 60 വയസ് കവിയാൻ പാടില്ല. എം വി എസ് സി (സർജറി) യോഗ്യതയും കെ എസ് വി സി രജിസ്ട്രേഷനും എൽ എം വി ലൈസൻസും വേണം. മലയാളം ഭാഷ അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 25 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.