9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപവരെയുള്ളവരുമായ  പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്കൂളിൽനിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.