കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമം, വാർഷിക കലണ്ടർ പ്രകാരമുള്ള നാട്യോത്സവം- 2025 പദ്ധതിയിൽ ഉൾപ്പെട്ട വർഷകാല പഠനക്കളരികളുടെ ഭാഗമായി സെപ്റ്റംബർ 12, 13, 14 തീയതികളിൽ ദേശീയ നൃത്ത മ്യൂസിയം അങ്കണത്തിൽ വർഷമേഘം -സമകാലിക ചിത്രരചനാക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന 20 ചിത്രകാരന്മാരുടെ പങ്കാളിത്തത്തോടെ സഹവാസക്യാമ്പിൽ ആധുനിക ചിത്രകലയുടെ വൈവിധ്യമാർന്ന ആവിഷ്‌ക്കാരങ്ങളുടെ സമകാലിക നിലവാരം വിലയിരുത്താനുതകുന്ന രചനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് വിദഗ്ദ്ധ സമിതി പരിശോധന നടത്തി തിരരെഞ്ഞെടുക്കപ്പെടുന്നവരെ ക്യാമ്പിൽ ഉൾപ്പെടുത്തും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ ചിത്രരചനാ സപര്യ വെളിപ്പെടുത്തുന്ന ബയോഡേറ്റയും ലഘു വിവരണവും സെപ്റ്റംബർ 6ന് വൈകിട്ട് 5 ന് മുമ്പ് സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695 013 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ ഓൺലൈനായും സ്വീകരിക്കും. ഫോൺ: +91 – 471 -2364771, ഇ-മെയിൽ: secretaryggng@gmail.com