ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ നവംബര്‍ 27 ന് ജില്ലാതല സ്‌കിറ്റ് മത്സരം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഴ്സിങ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന മത്സരങ്ങള്‍ കുഴല്‍മന്ദം സാമൂഹ്യാരോഗ്യ കേന്ദ്രം സമ്മേളന ഹാളിലാണ് നടക്കുക. താല്‍പര്യമുള്ളവര്‍ 9446381289, 9846942373, 9495882248 നമ്പറുകളില്‍ ബന്ധപ്പെടണം.