പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രാഥമിക അക്ഷരാഭ്യാസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ചങ്ങാതി’, ആദിവാസി വിഭാഗകാര്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്ന’സമഗ്ര’ നാലാംതരം പഠിതാകള്‍ക്കായി നടത്തുന്ന ‘നാലാംതരം’ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. ഇതില്‍ നാലാം തരം പദ്ധതിയുടെ ഉദ്ഘാടനം നടുപ്പതി എസ്.ടി കോളനിയില്‍ വാര്‍ഡ് അംഗം അമരാവതി നിര്‍വഹിക്കും.
