ലോക കേരളസഭ തീരുമാനങ്ങളുടെ ഭാഗമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിന് ജില്ലാ തലത്തില്‍ പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും, ജില്ലാ പോലീസ് മേധാവി, നോര്‍ക്ക റൂട്‌സ് പ്രതിനിധി, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത വി.കെ ഉമ്മര്‍, കെ.എ ഐഷാബി, എസ്.സതീഷ് എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് കമ്മിറ്റിയിലേക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
