വയനാട് ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പാപ്ലശ്ശേരി ഉദയ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ജില്ലാ വോളിബോൾ അസ്സോസിയേഷനിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ടീമുകൾ നവംബർ 27ന് മുമ്പ് രജിസ്റ്റർ ചെയ്യണം. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കളിക്കാർക്ക് പങ്കെടുക്കാം. ഫോൺ – 9847877857.