ഗവ. ഐ.ടി.ഐ (വനിത) കഴക്കൂട്ടത്തിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്‌ളീഷ് ട്രേഡിൽ. എസ്ഐയുസി നാടാർ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് നിലവിലുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 9ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കോമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദവും (ഒപ്പം ഷോർട്ഹാൻഡ് & ടൈപ്പിംഗ് പാസായിരിക്കണം) ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിൽ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അതുമല്ലെങ്കിൽ NTC/NAC പാസായിരിക്കുകയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും വേണം. വിശദവിവരങ്ങൾക്കായി 0471-2418317 എന്ന നമ്പരിൽ ബന്ധപ്പെടാം.